SCHOOL OF ENGINEERING
Portal for e-Grantz Instructions
(നിലവിൽ പഠിക്കുന്ന കോഴ്സിനായി 2024 ലോ അതിനു മുൻപോ അഡ്മിഷൻ ലഭിച്ച് ഇ-ഗ്രാന്റ്സിനു അപേക്ഷ സമർപ്പിച്ചവർ യാതൊരു കാരണവശാലും വീണ്ടും അപേക്ഷിക്കാൻ പാടില്ലാത്തതാണ്. ഓഫീസിൽ നിന്നും അറിയിക്കാതെ സ്വന്തം പ്രൊഫൈലിൽ കയറി കോഴ്സ് സംബന്ധമായ യാതൊരു മാറ്റങ്ങളും വരുത്താൻ പാടില്ല. )
ഈ അധ്യയന വർഷം നിങ്ങൾ പഠിക്കാനുദ്ദേശിക്കുന്ന കോഴ്സ് സംബന്ധിച്ച് അന്തിമ തീരുമാനമായ ശേഷം മാത്രം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുക. അല്ലാത്ത പക്ഷം തെറ്റായ കോഴ്സിന് അപേക്ഷിച്ച് കോഴ്സ് ഫീസ് തെറ്റായി മാറുന്നതിനും തുടർന്ന് ഫീസിൽ വ്യത്യാസം വരുന്ന തുക കോഴ്സ് തീരുന്നത് വരെ സ്വന്തം നിലയ്ക്ക് അടക്കേണ്ടതിനും ഇടയായേക്കാം. ഒരു കോഴ്സ് അപേക്ഷിച്ച് Approve ആയി കഴിഞ്ഞാൽ പിന്നെ കോഴ്സ് മാറ്റുന്നതിന് സാധിക്കുകയില്ല. സങ്കീർണ്ണതകൾ ഉണ്ടായാൽ സ്വന്തം നിലയ്ക്ക് പരിഹരിക്കേണ്ടതായി വരുന്നതാണ്.
ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതു https://egrantz.kerala.gov.in/ എന്ന പോർട്ടൽ മുഖേനയാണ്. മുൻപ് പഠിച്ച കോഴ്സ് കാലയളവിൽ ഇ-ഗ്രാന്റ്സ് ലഭിച്ചിട്ടുണ്ടെങ്കിൽ ആ ലോഗിൻ മുഖേന തന്നെയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.
ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതിന് മുൻപായി താഴെപ്പറയുന്നവ ചെയ്യേണ്ടതാണ്.
വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് ആധാർ സീഡ് ചെയ്തിരിക്കേണ്ടതാണ്. സീഡ് ചെയ്തിട്ടില്ലെങ്കിൽ അതിനായി അക്കൗണ്ട് ഉള്ള ബാങ്കിനെ സമീപിക്കുക.
2.5 ലക്ഷത്തിൽ താഴെ കുടുംബ വാർഷീക വരുമാനമുള്ള എസ്.സി (SC), എസ്.റ്റി (ST) വിഭാഗത്തിൽ വിദ്യാർത്ഥികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) മുഖേന One Time Registration (OTR) നമ്പർ ലഭ്യമാക്കേണ്ടതാണ്. OTR രജിസ്ട്രേഷനുള്ള NSP Link . അതിനു സഹായകരമായ കേരള സർക്കാരിന്റെ ഇ-ഗ്രാന്റ്സ് പോർട്ടലിലെ Video